മൂന്നിയൂർ: പോക്സോ കേസിൽ മധ്യവയസ്കൻ റിമാൻഡിൽ. മൂന്നിയൂർ ചേളാരി വിളക്കത്രമാട് വലിയചാലി അഹമ്മദ് കോട്ടായി (60) ആണ് റിമാൻഡിലായത്. പതിമൂന്നുകാരനായ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിലാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി നിർമ്മാണത്തിലിരിക്കുന്ന തൻ്റെ കെട്ടിടത്തിൽ കൊണ്ടുപോയി പീഢിപ്പിക്കുകയായിരുന്നു.
പുറത്ത് പറയാതിരിക്കാൻ പണവും നൽകി. കുട്ടി തൻ്റെ സുഹൃത്തിനോടും പിന്നീട് പറഞ്ഞതോടെയാണ് ചൈൽഡ് ലൈനിൽ പരാതി എത്തുകയും തിരൂരങ്ങാടി പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



