പരപ്പനങ്ങാടിയില്‍ ഫൈബര്‍ വള്ളങ്ങള്‍ വിതരണം ചെയ്തു

പരപ്പനങ്ങാടി: നഗരസഭ 20-2021 സാമ്പത്തിക വര്‍ഷത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നടപ്പിലാക്കിയ ഫൈബര്‍ വള്ളത്തിന്റെ വിതരണോദ്ഘാടനം പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാന്‍ എ.ഉസ്മാന്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പിവി മുസ്തഫ, ശാഹുല്‍ ഹമീദ്, നിസാര്‍ അഹമ്മദ്, മുഹ്‌സിന, കൗണ്‍സിലര്‍മാരായ ടി.ആര്‍ റസാഖ്, സൈതലവി കോയ,മോഹന്‍ദാസ്, ദീപ, ഷാഹിദ, ഉമ്മുക്കുലുസു, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് ലെ ജീവനക്കാരായ ബിസ്‌ന, ഗിരീഷ് എന്നിവര്‍ സംബന്ധിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top