ഭീഷണിയായി വീട്ടുമുറ്റത്തെ കടന്നല്‍ കൂട്

വള്ളിക്കുന്ന്: വീട്ടുമുറ്റത്തെ കടന്നല്‍ കൂട് ഭീഷണിയാകുന്നു.വള്ളിക്കുന്ന് പഞ്ചായത്തിലെ കരുമരക്കാട്ട് പി പി ഇസ്മായിലിന്റെ വീട്ടുമുറ്റത്തുള്ള തെങ്ങിലാണ് ഏറെ അപകടഭീഷണിയായി കടന്നല്‍ കൂട് കൂട്ടിയിട്ടുള്ളത്.

ഓരോ ദിവസം കൂടും തോറും കൂട് വികസിച്ചു വരുന്നത് മൂലം പ്രായമേറെയുള്ള ഉമ്മയും കുടുംബവും പേടിച്ചാണ് ഇവിടെ കഴിയുന്നത്. പരുന്തോ മറ്റു പക്ഷികളോ കൂടില്‍ തൊട്ടാല്‍ കൂടിളകുന്ന കടന്നല്‍ കൂട്ടങ്ങള്‍ കൂടുതല്‍ അക്രമകാരികളായി മാറുന്നതാണ് പതിവ്.ഇതുകൊണ്ടുതന്നെ ഏറെ ഭയത്തോടെയാണ് വീട്ടുകാരും അയല്‍ക്കാരും കഴിയുന്നത്.

തെങ്ങിന്‍ മുകളില്‍ ആയതിനാല്‍ നശിപ്പിക്കാന്‍ വഴികള്‍ കാണാതെ പേടിച്ചു കഴിയുകയാണ് ഈ കുടുംബം.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top