പാലക്കാട്: പാലക്കാട് നിന്നും കാണാതായ രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേര്‍ന്നുള്ള പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവര്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങള്‍. ഷോക്കേറ്റാണ് മരണമെന്നാണ് സംശയിക്കുന്നത്. സ്ഥലത്ത് പോലീസും ഫൊറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



