HIGHLIGHTS : Palakkad Sarin; Pradeep in Chelakkara; CPIM announced
പാലക്കാട്: പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഡോ. പി സരിന്‍ മത്സരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ചേലക്കരയില്‍ മുന്‍ എംഎല്‍എയായ യു ആര്‍ പ്രദീപിനെ മത്സരിപ്പിക്കാനാണ് തീരുമാനം. ചേലക്കരയില്‍ കെ രാധാകൃഷ്ണന്‍ വിജയിച്ച പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
സരിന് പാര്‍ട്ടി ചിഹ്നമുണ്ടാകില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. പാലക്കാട് എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് പോരാട്ടം. ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് ചേലക്കരയിലെ സാരഥി യു ആര്‍ പ്രദീപ് കുമാര്‍ പറഞ്ഞു. മികച്ച ഭൂരിപക്ഷത്തില്‍ ജയം ആവര്‍ത്തിക്കും. വികസന വിഷയം ഉയര്‍ത്തി വോട്ട് തേടും. എതിര്‍ സ്ഥാനാര്‍ഥികള്‍ ആരായാലും സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.
സ്ഥാനാര്‍ഥിയായതില്‍ അഭിമാനമെന്ന് പി സരിന്‍ പറഞ്ഞു. രാഷ്ട്രീയം പറഞ്ഞ് തന്നെ ജനങ്ങള്‍ക്ക് മുമ്പിലേക്കെത്തും. മറ്റുള്ളവരുടെ തോളില്‍ കയറി നിന്ന് പ്രവര്‍ത്തിക്കുന്ന ആളാണ് യു ഡി എഫ് സ്ഥാനാര്‍ഥിയെന്ന ആരോപണവും സരിന്‍ ഉയര്‍ത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു