
മഞ്ചേരി : വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് യുവതിയെ പീഡിപ്പ കേസില്‍ പൊലീസുകാരന് 11 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. പിഴയട ച്ചില്ലെങ്കില്‍ രണ്ടുമാസം അധി കതടവും അനുഭവിക്കണം. കൊല്ലം തെക്കുഭാഗം ചവറ പുല്ലേഴത്ത് വീട്ടില്‍ സുഭാഷ് ബാബു (38)വിനെയാണ് മഞ്ചേരി രണ്ടാം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്. പിഴയ ടക്കുന്ന പക്ഷം തുക അതിജീ വിതക്ക് നല്‍കണം.
2015-16ലാണ് യുവതി പി ഡിപ്പിക്കപ്പെട്ടത്. കൊല്ലം എആര്‍ ക്യാമ്പിലെ പൊലീസു കാരനായ പ്രതി സമൂഹ മാധ്യ മത്തിലൂടെയാണ് 23കാരിയു മായി പരിചയത്തിലാവുന്നത്. വിവാഹം കഴിച്ചശേഷം മഞ്ചേരി മെഡിക്കല്‍ കോളേ ജ് പരിസരത്തുള്ള ലോഡ്ജി ല്‍വച്ചും മലപ്പുറം, പഴനി, കോയമ്പത്തൂര്‍ എന്നിവിടങ്ങ ളില്‍വച്ചും പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസി ക്യൂട്ടര്‍ അഡ്വ. എ എന്‍ മനോ ജ് ഹാജരായി. മഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ് ബി കൈലാസ് നാഥ്, കെ സി ല്‍വസ്റ്റര്‍, ഇന്‍സ്‌പെക്ടര്‍മാ രായ സണ്ണി ചാക്കോ, കെ എം ബിജു എന്നിവരാണ് കുറ്റ പത്രം സമര്‍പ്പിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




