
തിരുവനന്തപുരം: കേരള സര്‍വ്വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മികച്ച വിജയം . 77 ക്യാമ്പസ്സുകളില്‍ 64 ഇടത്തും ജയിച്ചതായി എസ്എഫ്‌ഐ അറിയിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ചരിത്രം സൃഷ്ടിച്ച് ഒന്നര നൂറ്റാണ്ടിനിടെ ആദ്യ വനിതാ ചെയര്‍പേഴ്സണ്‍. എസ്എഫ്‌ഐക്ക് വന്‍ മേധാവിത്വമുളള യൂണിവേഴ്‌സിറ്റി കോളേജില്‍ ആദ്യമായാണ് വനിത ചെയര്‍പേഴ്‌സണിനെ തെരെഞ്ഞെടുക്കുന്നത്. എസ്എഫ്‌ഐ സ്ഥാനാര്‍ഥി ഫരിഷ്ത എന്‍എസ് ആണ് ചെയര്‍പേഴ്‌സണായി തെരെഞ്ഞെടുക്കപ്പെട്ടത്.158 വര്‍ഷത്തിനിടെ ആദ്യമായാണ് കോളേജിന് വനിതാ ചെയര്‍ പേഴ്‌സണെ ലഭിക്കുന്നത്.
നാമനിര്‍ദേശ പട്ടിക പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ 41 ഇടത്ത് എസ്എഫ്‌ഐ എതിരില്ലാതെ വിജയിച്ചിരുന്നു. തിരുവനന്തപുരത്ത് 35 കോളജില്‍ 16 ഇടത്തും എസ്എഫ്‌ഐക്ക് എതിരില്ലായിരുന്നു. കൊല്ലത്ത് 3 കോളജില്‍ മുഴുവന്‍ സീറ്റുകളും എസ്എഫ്‌ഐ നേടി. ആലപ്പുഴയില്‍ 17ല്‍ 11
കോളജുകളിലും, പത്തനംതിട്ടയില്‍ നാലില്‍ മൂന്നിടത്തും എസ്എഫ്‌ഐ യൂണിയന്‍ ഭരണം ഉറപ്പിച്ചു.
അതേസമയം, മാര്‍ ഇവാനിയോസ് കോളേജ് കെഎസ്‌യു നിലനിര്‍ത്തി. കൊല്ലം ശ്രീ വിദ്യാധി രാജ കോളേജ് 20 വര്‍ഷങ്ങള്‍ക്ക് ശേഷവും കൊല്ലം ഫാത്തിമ കോളേജ് 13 വര്‍ഷങ്ങള്‍ക്കു ശേഷവും കെഎസ്‌യു പിടിച്ചെടുത്തു. ആലപ്പുഴ എസ്ഡി കോളേജില്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ചെയര്‍മാന്‍, കൗണ്‍സിലര്‍ സ്ഥാനങ്ങളില്‍ കെഎസ്‌യു വിജയിച്ചു. തെരെഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം ചില കോളേജുകളില്‍ സംഘര്‍ഷമുണ്ടായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




