പാലക്കാട് അമ്മയും മകനും മുങ്ങിമരിച്ചു

പാലക്കാട്: അമ്മയും മകനും മുങ്ങിരിച്ചു. പാലക്കാട് ഇരട്ടയാലിലെ കുളത്തില്‍ കുളിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. വല്‍സല, മകന്‍ അജിത്ത് എന്നിവരാണ് മരിച്ചത്.

കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ വത്സലയാണ് ആദ്യം വെള്ളത്തില്‍ മുങ്ങിപ്പോയത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അജിത്തും വെള്ളത്തില്‍ മുങ്ങിപോവുകയായിരുന്നു.

കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അജിത്തിനെ മുങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് വല്‍ത്സലയുടെ മൃതദേഹം പുറത്തെടുത്തത്.

Share news
error: Content is protected !!
Scroll to Top