Section

malabari-logo-mobile

പ്രണയിച്ചയാളെ വിവാഹം കഴിച്ചതിന് ഗര്‍ഭിണിയെ വീട്ടുകാര്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തി

HIGHLIGHTS : ലാഹോര്‍ : പ്രണയിച്ചയാളെ വിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ ചേര്‍ന്ന് കല്ലെറിഞ്ഞ് ദാരുണമായി കൊലപ്പെടുത്തി. 25 കാരിയായ ഫര്‍സാന പ...

pakistan killd womenലാഹോര്‍ : പ്രണയിച്ചയാളെ വിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ ചേര്‍ന്ന് കല്ലെറിഞ്ഞ് ദാരുണമായി കൊലപ്പെടുത്തി. 25 കാരിയായ ഫര്‍സാന പര്‍വീണിനെയാണ് അച്ഛനും, സഹോദരങ്ങളും, ബന്ധുക്കളും ചേര്‍ന്ന് കല്ലെറിഞ്ഞ് പ്രാകൃതമായ രീതിയില്‍ കൊലപ്പെടുത്തിയത്. ലാഹോര്‍ ഹൈക്കോടതിക്ക് മുന്നില്‍ വെച്ചാണ് 3 മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

പര്‍സാന വിവാഹം കഴിച്ച 45 കാരനായ മുഹമ്മദ് ഇഖ്ബാലിനെ വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നില്ല. ഭാര്യ മരിച്ച ഇഖ്ബാലിന് 5 മക്കളുണ്ട്. മകളെ തട്ടികൊണ്ട് പോയതാണെന്ന് കാണിച്ച് ഫര്‍സാനയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌ന പരിഹാരത്തിനായി കോടതിയില്‍ എത്തിയപ്പോഴാണ് ഈ സംഭവം അരങ്ങേറിയത്.

sameeksha-malabarinews

കോടതിയിലെത്തിയ പര്‍സാന തനിക്ക് ഭര്‍ത്താവിനോടൊപ്പം പോകാനാണ് താല്‍പ്പര്യമെന്നും, വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞതാണ് ബന്ധുക്കളെ ചൊടിപ്പിച്ചത്. കോടതി വളപ്പില്‍ വെച്ച് തന്നെ പെണ്‍കുട്ടി മരിച്ച് വീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഫര്‍സാനയുടെ പിതാവ് പോലീസില്‍ കീഴടങ്ങി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!