Section

malabari-logo-mobile

തെന്നലയില്‍ മിനിബസ് മറിഞ്ഞ് 31 പേര്‍ക്ക് പരിക്ക്

HIGHLIGHTS : തിരൂരങ്ങാടി : തെന്നല അറക്കലില്‍ മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 31 പേര്‍ക്ക് പരിക്ക്. ബുധനാഴ്ച ആറ് മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ...

bus,accident,tirurangadiതിരൂരങ്ങാടി : തെന്നല അറക്കലില്‍ മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 31 പേര്‍ക്ക് പരിക്ക്. ബുധനാഴ്ച ആറ് മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് അറക്കലില്‍ പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. പൂക്കിപറമ്പില്‍ നിന്നും തെന്നലയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ,കോട്ടക്കല്‍, വെന്നിയൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റ് അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍; തെന്നല വെസ്റ്റ് ബസാര്‍ വിനോദ് (26), തെന്നലയിലെ അയിഷ (55), കദിയകുട്ടി (50), ചെരിച്ചി ഖദീജ (42), അറക്കല്‍ ചെരിച്ചി ഖദീജ (48), ചെരിച്ചി ഖദീജ (45), ഇര്‍ഫാന്‍ ചെരിച്ചി (3), കാവുങ്ങല്‍ സുലൈക്ക (34), സുഹറ (22), റുഖിയ (42), തെന്നല സഫിയ (22), കള്ളിയത്ത് ആദില്‍ (21), വെന്നിയൂരിലെ സമിം (31), ബിയാത്തു (48), തയ്യില്‍ സംസീര്‍ (13), മച്ചിങ്ങല്‍ സ്വാലിദ് (21), തടത്തില്‍ നവാസ് (19), കോട്ടുവാള സ്വാലിഹ് (28), വെള്ളിയാലില്‍ ഉമ്മുഹബീബ (35), മകള്‍ സുഹറ (രണ്ടര), നെച്ചിയില്‍ ഏനി (56).

sameeksha-malabarinews

മോഡേണ്‍ ആശുപത്രിയിലുള്ളവര്‍; അബുഹാജി, മൈമൂന, ആയിഷ, ഇര്‍ഫാന്‍, ഇര്‍ഷാദ്, ദൃശ്യ, അലീമ, മുബഷീറ, മൈമൂന, സക്കീന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!