ദില്ലി : തടവുകാരുടെ വിനോദത്തിനായി തീഹാര്‍ ജയിലില്‍ 2 എഫ്എം റേഡിയോ സ്റ്റേഷനുകള്‍ ആരംഭിച്ചു. സെന്‍ട്രല്‍ ജയില്‍ നമ്പര്‍ 2, 3 എന്നിവിടങ്ങളിലാണ് റേഡിയോ സ്റ്റേഷനുകള്‍. കഴിഞ്ഞ ദിവസം ജയില്‍ ഡയറക്ടര്‍ ജനറല്‍ വിമല മെഹ്‌റ, ടിജെ എഫ്എം റേഡിയോ സ്‌റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്തു.
റേഡിയോ സ്‌റ്റേഷനോടൊപ്പം ഈ ലൈബ്രറിയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കെയര്‍ ടു ഡേ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.
തടവാകാര്‍ക്ക് വിനോദവും വിജ്ഞാനവും നല്ല കാര്യങ്ങളില്‍ മുഴുകുക എന്ന ലക്ഷ്യത്തോട് കൂടിയാണ് റേഡിയോ സ്റ്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ തടവുകാര്‍ക്ക് റേഡിയോ ജോക്കികളാകാനുള്ള പരിശീലനവും ഇവിടെ നല്‍കുന്നുണ്ട്.
റേഡിയോ സ്റ്റേഷനുകള്‍ കൂടാതെ സന്നദ്ധ സംഘടനയായ ഗാന്ധി സ്മൃതി ആന്റ് ദര്‍ശന്‍ സംസ്ഥാന്റെ സഹായത്തോടെ ചര്‍ക്കാ ഖണ്ഡ് എന്ന പേരില്‍ ഒരു ഖാദി വസ്ത്ര യൂണിറ്റും ജയിലിലാരംഭിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവൃത്തനങ്ങളില്‍ 10 നൈജീരിയന്‍ തടവുകാരും മറ്റ് അഞ്ച് വിദേശ തടവുകാരും ഖാദി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.




