തൃശ്ശൂര്‍ ഡിസിസി ഓഫീസില്‍ ബിജെപി പതാകയുടെ പെയിന്റിംഗ്; വിവാദം

തൃശ്ശൂര്‍ ഡിസിസി ഓഫീസില്‍ പെയിന്റിംഗ് വിവാദം. ഡിസിസി ഓഫീസ് പെയിന്റ് ചെയ്തപ്പോള്‍ ബിജെപി പതാകയുടെ നിറമായി. വിവാദമായതിനെ തുടര്‍ന്ന് പെയിന്റ് മാറ്റി അടിക്കാന്‍ നേതാക്കള്‍ നിര്‍ദ്ദേശിച്ചു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശ്ശൂര്‍ ജില്ലയില്‍ എത്തുന്നതിന് മുന്നോടിയായിട്ടാണ് ഡിസിസി ഓഫീസില്‍ മിനുക്ക് പണി നടത്തിയത്. വെള്ള നിറത്തിലായിരുന്നു തൃശ്ശൂര്‍ ഡിസിസി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെ കരുണാകരന്‍ സ്മൃതി മന്ദിരം ഉണ്ടായിരുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടി പതാകയുടെ ത്രിവര്‍ണം തന്നെ കെട്ടിടത്തിന് ആയിക്കോട്ടെയെന്ന് നേതാക്കള്‍ തീരുമാനിച്ചത്. ഇന്നലെ രാത്രി മുതല്‍ പെയിന്റ് അടി തുടങ്ങി. പെയിന്റിംഗ് അടിച്ചുവന്നപ്പോള്‍ഡിസിസി ഓഫീസിന് പച്ചയും കാവിയും നിറമായി.

 

Share news
error: Content is protected !!
Scroll to Top