HIGHLIGHTS : Paint shop caught fire in Venniyur; 4 injured
തിരൂരങ്ങാടി: വെന്നിയൂര്‍ അങ്ങാടിയില്‍ പെയിന്റ് കടയ്ക്ക് തീപിടിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് 11.30 ഓടെയാണ് എ ബി സി പെയ്ന്റ് കടയ്ക്ക് തീപിടിച്ചത്.ഈ സമയം കടയുടെ മുകളിലുണ്ടായിരുന്ന നാലുപേര്‍ താഴേക്ക് ചാടിയപ്പോഴാണ് പരിക്കേറ്റത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകാണ്.
തീപിടുത്തത്തില്‍ പെയ്ന്റ് കട പൂര്‍ണമായും കത്തി നശിച്ചു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു