ചെമ്മാട് അടക്ക മോഷ്ടാക്കള്‍ പിടിയില്‍

ചെമ്മാട് : വെഞ്ചാലിയിലെ പറമ്പില്‍ നിന്നും അടക്ക മോഷ്ടിച്ചു കടത്തുന്നതിനിടെ മോഷ്ടാക്കള്‍ പിടിയില്‍. പറമ്പിലെ കവുങ്ങില്‍ കയറി അടക്ക പറിച്ച് ചാക്കിലാക്കി കൊണ്ടു പോകുകയായിരുന്നു. വഴിയില്‍ വെച്ച് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് മോഷണം അറിഞ്ഞത്. തുടര്‍ന്ന് പഞ്ചായത്ത് അംഗവും ഉടമകളും നടത്തിയ ചര്‍ച്ചയില്‍ മോഷ്ടാക്കളെ താക്കീത് ചെയ്തു വിട്ടയച്ചു.

പരിസര പ്രദേശത്തുകാരാണ് മോഷ്ടാക്കള്‍. കൊടിഞ്ഞി കൊറ്റത്ത്, അല്‍ അമീന്‍ നഗര്‍ എന്നീ പ്രദേശത്തുകരുടെ അടക്കയാണ് മോഷണം പോയത്. മേഖലയില്‍ തേങ്ങയും അടക്കയും മോഷണം പോകുന്നത് പതിവാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാളം തിരുത്തിയില്‍ പൊളിച്ചു വെച്ച തേങ്ങ പട്ടാപ്പകല്‍ മോഷണം പോയിരുന്നു. ചാക്കിലാക്കി സൂക്ഷിച്ച തേങ്ങ ഓട്ടോയില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു. കൊടിഞ്ഞി കുറൂല്‍ സ്വദേശികളുടെ തേങ്ങയാണ് മോഷണം പോയത്. തൊട്ടടുത്ത പ്രദേശത്തുകാരനായ മോഷ്ടാവിനെ പിടികൂടുകയും ചെയ്തിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top