Section

malabari-logo-mobile

കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം തിരിച്ചുനല്‍കി മാതൃകയായി പടിഞ്ഞാറെക്കര ടൂറിസം പാര്‍ക്ക് ജീവനക്കാരി

HIGHLIGHTS : തിരൂര്‍; പാര്‍ക്കില്‍ വെച്ച് കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം തിരിച്ചുനല്‍കി മാതൃകയായി പടിഞ്ഞാറെക്കര ടൂറിസം പാര്‍ക്ക് ജീവനക്കാരി. തിരൂര്‍ പടിഞ്ഞാറെക്കര ട...

തിരൂര്‍; പാര്‍ക്കില്‍ വെച്ച് കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം തിരിച്ചുനല്‍കി മാതൃകയായി പടിഞ്ഞാറെക്കര ടൂറിസം പാര്‍ക്ക് ജീവനക്കാരി. തിരൂര്‍ പടിഞ്ഞാറെക്കര ടൂറിസം ബീച്ച് പാര്‍ക്കിലെ ജീവനക്കാരി ചെട്ടിയിട്ടില്‍ ലളിതയാണ് തനിക്ക് കിട്ടിയ സ്വര്‍ണം ഉടമസ്ഥന്‍ ആയ കടുങ്ങാത്തുകുണ്ട് സ്വദേശി മുസ്തഫക്ക് തിരിച്ചു നല്‍കിയത്.

പുറത്തൂര്‍ പടിഞ്ഞാറക്കര സ്വദേശിയായ ലളിത വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്തുവരികയാണ്. ഇവര്‍ക്ക് രണ്ടാം തവണയാണ് ഇവര്‍ക്ക് ഇത്തരത്തില്‍ സ്വര്‍ണ്ണം വീണുകിട്ടുന്നത്.

sameeksha-malabarinews

രണ്ട് ദിവസം മുന്‍പാണ് കുടുംബമായി ഇവിടെ എത്തിയ മുസ്തഫയുടെ സ്വര്‍ണ്ണം കളഞ്ഞുപോകുന്നത്. ഇന്ന് ലളിതക്ക് അത് ലഭിച്ചപ്പോള്‍ തന്നെ മു്‌സതഫയെ വിവരമറിയിക്കുയായിരുന്നു. ഡിടിപിസി മാനേജര്‍ സലാം താണിക്കാടിന്റെ സാനിധ്യത്തിലാണ് സ്വര്‍ണ്ണാഭരണം തിരിച്ചുനല്‍കിയത്.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!