നെല്ല് സംഭരണം: സപ്ലൈകോയും കേരള ബാങ്കും ധാരണയായി

കർഷകർക്ക് നെല്ലിന്റെ സംഭരണ വില ഭാവിയിൽ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് സപ്ലൈകോയും കേരള ബാങ്കും സഹകരിച്ച് മുന്നോട്ട് പോകാൻ ധാരണയായി. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിലും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.

നെല്ലിന്റെ സംഭരണ വില വിതരണം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണം ഉണ്ടാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണറും സപ്ലൈകോയുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറും കേരള ബാങ്ക് ഉന്നത അധികാരികളുമായി ഓഗസ്റ്റ് ഏഴിന് ചർച്ച നടത്തും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top