സ്വര്‍ണ സിന്ധു

ബേസല്‍: അസാമാന്യ പ്രകടനത്തിലൂടെ ഒടുവില്‍ സിന്ധു സ്വര്‍ണം സ്വന്തമാക്കി. എതിരാളിയെ നിഷ്പ്രഭമാക്കി ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പട്ടം സിന്ധു നേടി. രണ്ടുതവണ തനിക്ക് കൈവിട്ട നേട്ടമാണ് ഇത്തവണ സിന്ധു പൊരുതി നേടിയത്.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ ലോക നാലാം റാങ്കുകാരി ജപ്പാന്റെ നൊസൊമി ഒക്കുഹാരയെ 21-7, 21-7 എന്ന സ്‌കോറിന് സിന്ധു പരാജയപ്പെടുത്തി.ഇതോടെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.

സെമിഫൈനലില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ചെന്‍ യു ഫിയെ 21-7, 21-7 ന് തകര്‍ത്താണ് സിന്ധു ഫൈനലില്‍ കടന്നത്.

2017 ലും 2018 ലും ഫൈനലില്‍ കടന്നെങ്കിലും തോല്‍ക്കുകയായിരുന്നു.

Related Articles