തിരൂര്‍ മാര്‍ക്കറ്റിലെ കെട്ടിടത്തിന് മുകളില്‍ കഞ്ചാവ് ചെടി

തിരൂര്‍: തിരൂര്‍ മത്സ്യമാര്‍ക്കറ്റിന് സമീപത്തെ തിരൂര്‍ കോംപ്ലക്‌സ് എന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. ഒരു മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്.

എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്. കഞ്ചാവ് ചെടിക്ക് കെട്ടിട ഉടമയുമായി ബന്ധമുണ്ടോ എന്നും അതല്ല മറ്റാരെങ്കിലും നട്ടുവളര്‍ത്തിയതാണോ എന്നും കണ്ടെത്താനായി തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

പ്രിവന്റീവ് ഓഫീസര്‍ ടി.ദിനേശന്‍, സി ഇ ഒ മാരായ മനോജന്‍ കെ.പി, സുനീഷ്.പി.ഇ,റീബീഷ് കെ.വി, ഡ്രൈവര്‍ വേലായുധന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Share news
error: Content is protected !!
Scroll to Top