അന്‍വറിന്റെ പരാമര്‍ശങ്ങള്‍ മുന്നണി മര്യാദക്ക് ചേര്‍ന്നതല്ല;സിപിഎം

മലപ്പുറം: വയനാട് മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയായ പി പി സുനീറിനെതിരെ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പി വി അനന്‍വറിനെ തള്ളി സിപിഐഎം മലപ്പുറം ജില്ലാ നേതൃത്വം രംഗത്ത്. അന്‍വര്‍ നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും മുന്നണിമര്യാദക്ക് യോജിക്കുന്നതല്ലെന്നും സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടരി ഇ എന്‍
മോഹന്‍ദാസ് പറഞ്ഞു. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് പി വി അന്‍വറിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

സുനീര്‍ മുസ്ലിംലീഗില്‍ ചേരാന്‍ പോവുകയാണെന്നും ,കോണ്‍ഗ്രസ്, ലീഗ് നേതാക്കളോടാണ് സുനീറിന് അടുപ്പമെന്നുമായിരുന്നു അന്‍വര്‍ പരാമര്‍ശനം നടത്തിയത്. 2011 ല്‍ ഏറനാട് സ്ഥാനാര്‍ത്ഥി ആക്കാമെന്ന് സിപിഐ ജില്ലാ നേതൃത്വം ഉറപ്പ് നല്‍കിയെങ്കിലും മുസ്ലീംലീഗ് ഇത് അട്ടിമറിക്കുകയായിരുന്നു എന്നും അന്‍വര്‍ ന്യൂസ് 18 ചാനലിമനോട് പറഞ്ഞിരുന്നു.

അതെസമയം അന്‍വറിനെതിരെ വിമര്‍ശനവുമായി സിപിഐ മലപ്പുറം ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top