പിലാത്തറ കള്ളവോട്ട് സംഭവം: മൂന്ന് പേര്‍ക്കെതികെ ആള്‍മാറാട്ടത്തിന് ക്രിമിനല്‍ക്കേസ്

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് നടന്നെന്ന സംഭവത്തില്‍ പോലീസ് ആള്‍മാറാട്ടത്തിന് കേസെടുത്തു. എം വി സലീന, കെ പി സുമയ്യ, പദ്മിനി എന്നിവര്‍ക്കെതിരെയാണ് കേസ്.

കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നേരത്തെ നിര്‍ദേശിച്ചിരുന്നു.

എം പി സലീന, കെ പി സുമയ്യ, പത്മിനി എന്നിവര്‍ കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ ഓപ്പണ്‍വോട്ടാണ് ചെയതതെന്നാണ് ഇവരുടെ വിശദീകരണം. മൂന്ന് പേരെയും ചോദ്യം ചെയ്യുന്നതിനായി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top