Section

malabari-logo-mobile

മലപ്പുറം പോലീസ് ക്യാമ്പില്‍ പോലീസുകാര്‍ക്ക് എച്ച്1എന്‍1

HIGHLIGHTS : മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പോലീസ് ക്യാമ്പിലെ പോലീസുകാര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. കണ്ണൂരില്‍ ആറുപോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്...

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പോലീസ് ക്യാമ്പിലെ പോലീസുകാര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു.  കണ്ണൂരിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഇവര്‍  ക്യാമ്പില്‍ തിരിച്ചെത്തിയത്. ആറുപോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകാണ്. ക്യാമ്പില്‍ നേരത്തെ തന്നെ നൂറോളം പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതെസമയം ആരുടെയും നില ഗുതരമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

sameeksha-malabarinews
രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പനിയുള്ളവര്‍ വീടുകളില്‍ പൂര്‍ണ്ണ വിശ്രമത്തില്‍ തുടരണമെന്നും പൊതുജനസമ്പര്‍ക്കം ഒഴിവാക്കണമെന്നും ഡി.എം.ഒ ആവശ്യപ്പെട്ടു.
നിര്‍ദേശങ്ങള്‍ 
വായയിലൂടെയാണ് രോഗം പടരുക.
ചികിത്സിച്ചാല്‍ എളുപ്പത്തില്‍ മാറും.
സ്വയം ചികിത്സക്ക് മുതിരാതെ ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുക.
പനിയുള്ളവര്‍ വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.
പൊതു യാത്രകള്‍ ഒഴിവാക്കണം.
രണ്ട് വയസ്സിനു താഴെയുള്ള കുട്ടികളും ഗര്‍ഭിണികളും വയോധികരും പനിയുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുക,
പനിയുള്ളവരെ വീടുകളിലും ആശുപത്രികളിലും സന്ദര്‍ശിക്കരുത്.
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!