കൊണ്ടോട്ടി എടവണ്ണപ്പാറയില്‍ കൂള്‍ബാറിന് തീ പിടിച്ചു:ലക്ഷങ്ങളുടെ നഷ്ടം

കൊണ്ടോട്ടി: എടവണ്ണപ്പാറയില്‍ കൂള്‍ബാറിന് തീ പിടിച്ചു. വാഴക്കാട് പഞ്ചായത്ത് കെട്ടിടത്തിലെ ഫ്രണ്ട്സ് കൂള്‍ബാറിനാണ് തീ പിടിച്ചത്. ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം ഉണ്ടായത്. ഗ്യാസ് സിലിണ്ടര്‍ ലീക്കായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം. ബേക്കറിയില്‍ ജോലി ചെയ്യുന്നവര്‍ രാവിലെ ഗ്യാസ് കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ തീ പടരുകയായിരുന്നു. ഇതോടെ ജീവനക്കാര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു.

നാട്ടുകാരും സമീപത്തെ കടകളിലുള്ളവരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചെങ്കും സാധ്യമായില്ല. പിന്നീട് മുക്കത്തുനിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രവിധേയമാക്കിയത്.

തീപിടുത്തത്തില്‍ ആളപായമില്ലങ്കിലും 15 ലക്ഷത്തോളും രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് വാര്‍ഡംഗം അശ്റഫ് കോറോത്ത് പറഞ്ഞു. കൂള്‍ബാര്‍ മുഴുവനായും കത്തി നശിച്ചു. 10 ലക്ഷം രൂപയോളം നഷ്ടം കൂള്‍ബാറിനുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. മുകളില്‍ പവര്‍ത്തിച്ചിരുന്ന യൂനാനി ഡിസ്പെന്‍സറിയിലെ ഫര്‍ണീച്ചര്‍, ഫയലുകള്‍, ഡോക്റുടെ പരിശോധന സാമഗ്രികളടക്കം തീപിടുത്തത്തില്‍ നശിച്ചിട്ടുണ്ട്. ഏകദേശം അഞ്ച് ലക്ഷത്തോളവും നഷ്ടം ഡിസ്പെന്‍സറിക്കും കണക്കാക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top