അന്‍വറിനെ തെരുവില്‍ തടയുമെന്ന് എ.ഐ.വൈ.എഫ്

തിരൂരങ്ങാടി: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.വി അന്‍വര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദൃശ്യ മാധ്യമങ്ങളിലൂടെ സി.പി.ഐക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെമ്മാട് വെച്ച് പ്രതിഷേധ പ്രകടനവും,കോലം കത്തിക്കലും നടത്തി.

കുന്നിടിച്ചും,പരിവര്‍ത്തന പെടുത്തിയും,ഭൂമി കയ്യേറ്റം നടത്തിവരികയായിരുന്ന പി.വി അന്‍വറിനെ നിയമവിരുദ്ധമായി സി.പി.ഐ സഹായിച്ചില്ലന്നതാണ് അന്‍വറിനെ ചൊടിപ്പിച്ചതെന്ന് എ ഐ വൈ എഫ് നേതാക്കള്‍ ആരോപിച്ചു.കോടീശ്വരനായ തന്നെ നിയമം ലംഘിച്ച് മുന്നോട്ട് പോകാന്‍ സി.പി.ഐ അനുവദിക്കാത്തതിനാലാണ് അന്‍വര്‍ മാധ്യമങ്ങളിലൂടെ ആരോപണമായി ഉന്നയിച്ചത്. ഇതില്‍ നിന്നും പിന്നീട് മലക്കം മറിയുകയും ചെയ്തു. മുതലാളിതത്വത്തിന്റെ തനി സ്വരൂപമാണ് അന്‍വര്‍ കാണിച്ചതെന്നും ഇതിനെ ജനപ്രതിനിധിയുടെ വാക്കുകളായി കാണാനാകില്ലെന്നും എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങള്‍ പറഞ്ഞു.
സി.പി.ഐ ജില്ലയില്‍ അന്‍വറിനെതിരെ നിരവധിയിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടത്തി ഇനിയും ഇത്തരത്തിലുള്ള ജല്‍പനങ്ങള്‍ സി.പി.ഐ ക്കെതിരെ തുടര്‍ന്നാല്‍ വഴിയില്‍ തടയുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മറ്റി പറഞ്ഞു.

പരിപാടിക്ക് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങള്‍,സെക്രട്ടറി സുജീഷ് കുമാര്‍,പി.മോഹനന്‍,മനോജ് എന്‍,ശംസുദ്ധീന്‍ തോട്ടത്തില്‍,അക്ബര്‍.ഇ.വി,എ.മണി എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top