ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരം തനിക്കെതിരെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. സിബിഐ കസ്റ്റഡി ചോദ്യം ചെയ്തത് സമര്‍പ്പിച്ച ഹര്‍ജി ലിസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് കോടതി പരിഗണിച്ചില്ല.
അറസ്റ്റ് ചെയ്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി തിങ്കളാഴ്ച അവസാനിക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




