Section

malabari-logo-mobile

പേരാമ്പ്രയില്‍ പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 3 പേര്‍ മലപ്പുറത്ത് അറസ്റ്റില്‍

HIGHLIGHTS : കോഴിക്കോട്: പേരാമ്പ്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. തണ്ടോറപ്പാറ സ്വദേശികളായ മാണ...

കോഴിക്കോട്: പേരാമ്പ്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. തണ്ടോറപ്പാറ സ്വദേശികളായ മാണിക്കോത്ത് ഷെഫീഖ് (22) പീടികയുള്ള പറമ്പത്ത് ജുനൈദ് (22) പാറാടിക്കുന്നുമ്മല്‍ മുഹമ്മദ് അന്‍ഷിഫ് (19) എന്നിവരെയാണ് പേരാമ്പ്ര പോലീസ് മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ജൂണ്‍മാസത്തില്‍ പേരാമ്പ്ര ടൗണിന് സമീപത്ത് കാറില്‍ വെച്ചും,ആഗസ്റ്റ് മാസത്തില്‍ കിഴക്കന്‍ പേരാമ്പ്രയിലെ ഒരു വീട്ടില്‍ വെച്ചും 3 പേരും കൂട്ടമായി ബലാത്സഗം ചെയ്തതായി പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയില്‍ പറയുന്നു. മറ്റാരെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം നടന്നു വരുന്നതായി പോലീസ് പറഞ്ഞു. പീഡനം നടന്ന കാര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാവും എന്നാണ് സൂചന .പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഒന്നാം പ്രതി ഷഫീഖ് പ്രണയം നടിച്ച് അടുപ്പം സ്ഥാപിക്കുകയും പിന്നീട് സുഹൃത്തുക്കളുമായി ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

നാദാപുരം ഡിവൈഎസ്പി സാബുവിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര സി.ഐ കെ.കെ.ബിജുവാണ് കേസന്വേഷിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!