Section

malabari-logo-mobile

എഴുത്തുകാരനും നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു

HIGHLIGHTS : Writer, actor, director and screenwriter P. Balachandran passed away

വൈക്കം: തിരക്കഥാകൃത്തും നടനും സംവിധായകനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് സ്വവസതിയില്‍ നടക്കും

മലയാള സിനിമയ്ക്കും നാടകമേഖലയ്ക്കും അതുല്യ സംഭാവന നല്‍കിയ വ്യക്തിത്വമാണ് ബാലചന്ദ്രന്‍. എംജി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേര്‍സില്‍ ലക്ചറായാണ് തുടക്കം. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കുറച്ചുകാലം അദ്ധ്യാപകനായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയുടെ റെപെര്‍ടി തിയേറ്റര്‍ ആയ കള്‍ട്-ല്‍ പ്രവര്‍ത്തിച്ചു. മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാന്‍, മായാസീതങ്കം, നാടകോത്സവം എന്നിങ്ങനെ നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി, ലഗോ, തീയറ്റര്‍ തെറാപ്പി, ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമലന്‍ ഓഫ് സെറ്റ്‌സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.

sameeksha-malabarinews

കമ്മട്ടിപ്പാടം, അങ്കിള്‍ ബണ്‍, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, മാനസം, പുനരധിവാസം, പോലീസ്, പവിത്രം, ഉള്ളടക്കം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. ടോവിനോ തോമസ് നായകനായ ഏടക്കാട് ബറ്റാലിയന്‍ 06 ആണ് അവസാനമായി തിരക്കഥയെഴുതിയ ചിത്രം. ഇവന്‍ മേഘരൂപനാണ് സംവിധാനം ചെയ്ത ചിത്രം. അന്നയും റസൂലും, ഈട, ചാര്‍ളി, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നീ സിനിമകളില്‍ വേഷമിട്ടു. മമ്മുട്ടി നായകനായ വണ്‍ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

1989ലെ മികച്ച നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പാവം ഉസ്മാനിലൂടെ പി. ബാലചന്ദ്രനെ തേടിയെത്തി. 1989-ല്‍ പ്രതിരൂപങ്ങള്‍ എന്ന നാടകരചനയ്ക്ക് കേരള പ്രെഫഷണല്‍ നാടക അവാര്‍ഡ് ലഭിച്ചു. പുരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് ലഭിച്ചു. മികച്ച നാടക രചനയ്ക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും പി ബാലചന്ദ്രനായിരുന്നു.

ഭാര്യ: ശ്രീലത
മക്കള്‍: ശ്രീകാന്ത്, പാര്‍വതി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!