സര്‍ക്കിള്‍ സഹകരണ വാരാഘോഷം പരപ്പനങ്ങാടിക്ക് ഓവറോള്‍ കിരീടം

HIGHLIGHTS : As part of the 71st All India Co-operative Week celebrations, the week-long program organized by Tirurangadi Circle Co-operative Union has concluded.

പരപ്പനങ്ങാടി:എഴുപത്തി ഒന്നാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തിരൂരങ്ങാടി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സംഘടിപ്പിച്ച വാരാഘോഷ പരിപാടികള്‍ സമാപിച്ചു. ഒരാഴ്ച്ചയായി നടന്നുവന്ന പരിപാടിയില്‍ പരപ്പനങ്ങാടി സര്‍വീസ് സഹകരണ ബേങ്ക് ഓവറോള്‍ കിരീടം നേടി. വേങ്ങര സര്‍വീസ് സഹകരണ ബേങ്ക് രണ്ടാം സ്ഥാനം നേടി. എണ്‍ പത്തി അഞ്ചില്‍ പരം സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് വിവിധ ഇനം കലാ കായിക മത്സരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.

ആറ് ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളില്‍ നടന്ന മത്സരങ്ങള്‍ക്ക് പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജില്‍ നടന്ന കലാ പരിപാടികളോടെയാണ് സമാപനമായത്. സമാപന സമ്മേളവും വിജയികള്‍ക്കുള്ള മൊമെന്റോ വിതരണവും പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി. പി. ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.

sameeksha-malabarinews

സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഇസ്മായില്‍ കാവുങ്ങല്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ ജെ. ഒലിവര്‍, അഡ്വ.കെ. കെ.സൈദലവി, സി. കൃഷ്ണന്‍, എ. കുട്ടി കമ്മു, വി.പി. അഹമ്മദ് കുട്ടി, അറമുഖന്‍.സി. എം, ബാലന്‍ എടരിക്കോട്, ശ്രീജിത്ത് മുല്ലശ്ശേരി, അസീസ് മൂന്നിയൂര്‍, വി. കെ. സുബൈദ, ഷിംല, അഹമ്മദ് ആസിഫ്, ആരിഫ എടരിക്കോട്, സ്മിത അരിയല്ലൂര്‍,വിജയ് എ. ആര്‍. നഗര്‍, ഹമീദ് വേങ്ങര, അരവിന്ദന്‍, മുജീബ് പെരുവള്ളൂര്‍, അജിത് മംഗലശ്ശേരി, ഷാഫി പരി, നിഷാത്ത്, ആസാദ്, അനിത ദാസ്, ലത തേഞ്ഞിപ്പലം, ജുനൈദ് ഒതുക്കുങ്ങല്‍, അമീന്‍ വേങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!