ഒതളൂര്‍ ഗവ.യു.പി സ്‌കൂള്‍ കെട്ടിടം നാടിന് സമര്‍പ്പിച്ചു

ഒതളൂര്‍ ഗവ.യു.പി സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിലെവിടെയുമുള്ള വിദ്യാലയങ്ങളോട് കിടപിടിക്കുന്ന ശേഷിയും സൗകര്യവുമുള്ള വിദ്യാലയമായി ജി.എല്‍.പി സ്‌കൂള്‍ മാറി കൊണ്ടിരിക്കുകയാണെന്നും ഘട്ടം ഘട്ടമായി വികസനം യാഥാര്‍ത്ഥ്യമാവുകയാണെന്നും സ്പീക്കര്‍ പറഞ്ഞു.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2018- 19 വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയില്‍ നിന്നും 45 ലക്ഷം രൂപ രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. രണ്ട് നിലകളിലായി 212.57 ചതുരശ്ര മീറ്ററില്‍ നിര്‍മിച്ച കെട്ടിടത്തില്‍ മൂന്ന് ക്ലാസ് മുറികള്‍, ഗോവണി റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. വിട്രിഫൈഡ് ഫ്ലോറിങ് നടത്തിയ നിലത്തോടു കൂടിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.

ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി പുരുഷോത്തമന്‍ അധ്യക്ഷനായി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top