പരപ്പനങ്ങാടി:ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് സി.പി.ഐ പരപ്പനങ്ങാടി ലോക്കല്‍ കമ്മിറ്റി, പരപ്പനാട് ഹെര്‍ബല്‍ ഗാര്‍ഡന്‍സ് മായി കൈ കോര്‍ത്തു സംഘടിപ്പിക്കുന്ന ‘ഓര്‍മ്മമരം’ കാമ്പയിന് തുടക്കമായി. മുന്‍ ഉപമുഖ്യമന്ത്രി കെ. അവുക്കാദര്‍ കുട്ടി നഹയുടെ ഓര്‍മ്മകളുറങ്ങുന്ന നെക്കുന്നത്ത് തറവാട് മുറ്റത്ത് മുന്‍ വിദ്യാഭ്യാസമന്ത്രിയും, മകനുമായ പി.കെ. അബ്ദുറബ്ബും, മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പ്രൊഫസര്‍ ഇ .പി. മുഹമ്മദാലിയും ചേര്‍ന്ന് മാങ്കോസ്റ്റിന്‍ തൈ നട്ടുകൊണ്ട് ഉല്‍ഘാടനം ചെയ്തു.
പരപ്പനങ്ങാടി കേരളത്തിന് സംഭാവന ചെയ്ത എക്കാലത്തെയും മികച്ച രാഷ്ട്രീയ നേതാവായിരുന്നു നഹയെന്നും, അദ്ദേഹത്തിന്റെ സേവനങ്ങളും, എളിമയും, സ്‌നേഹവും, എക്കാലവും സ്മരിക്കപ്പെടുമെന്നും പ്രൊ. ഇ.പി. മുഹമ്മദാലി പറഞ്ഞു.
പരപ്പനങ്ങാടി നഗരസഭാ കൗണ്‍സിലര്‍ നിയാസ് പുളിക്കലകത്ത്, പി.കെ.അന്‍വര്‍ നഹ, പി.കെ. മുഹമ്മദ് ജമാല്‍, ഹമീദ് നഹ ,റസാക്ക് മുല്ലേപ്പാട്ട്, ഗിരീഷ് തോട്ടത്തില്‍, റസാഖ് ടി, സക്കരിയ കേയി, ചെമ്പന്‍ ഷെഫീഖ് മാസ്റ്റര്‍,മുനീര്‍ നഹ ,അഹമ്മദ് അഷ്റഫ് ബാബു ഇ.പി. ടി. അബ്ദുള്‍ റസാക്ക്, റഷാദ് മണ്ടായപുരത് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
എല്ലാ മാസവും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ മണ്‍ മറഞ്ഞു പോയ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളുടെ വീടുകളില്‍ പോയി വീട്ടുകാരുടെ സഹകരണത്തോടെ ഓര്‍മ മരം പദ്ധതി തുടരുമെന്ന് സി പി ഐ ലോക്കല്‍ സെക്രട്ടറി സകരിയ കേയിയും പരപ്പനാട് ഹെര്‍ബല്‍ ഗാര്‍ഡന്‍സ് ഉടമ റസാക്ക് മുല്ലേപ്പാടും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




