കുടുംബ സംഗമമൊരുക്കി ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻ്ററി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്ക്കൂൾ 1981 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച കുടുംബ സംഗമം മണ്ണൂർ സിപ്പക്സ് ഓഡിറ്റോറിയത്തിൽ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ഭക്ത വത്സലൻഉദ്ഘാടനം ചെയ്തു.

ഫറോക്ക് പോലീസ് സബ്ബ് ഇൻസ്പെക്ടർ എ.കെ. ഫിറോസ് മുഖ്യാതിഥിയായി.

പ്രസിഡണ്ട് ടി.പി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

മോഹൻ ചാലിയം, സി.കെ. ഗിരീഷ്, എൻ. മുഹമ്മദലി, സി.മനോഹരൻ, എം.സി. സലീഖ, പി.കെ. അബ്ദുൾ സലാം, കെ.കെ.അനിൽകുമാർ, കെ.എം ഹസ്സൻ കോയ, എൻ.യൂസഫ് അലി തുടങ്ങിയവർ സംസാരിച്ചു.

ബാച്ച് അംഗങ്ങളുടെയും കുടുംബാഗങ്ങളുടെയും വിവിധ കലാപരിപാടികളും നടന്നു.

നാന്നൂറോളം പേരാണ് കുടുംബ സംഗമത്തിൽ ഒത്തുചേർന്നത്.

വാർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ടി.പി. അനിൽ കുമാർ, കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ടി. റീന, ഗ്ലാഡിസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വിദ്യാലയ ജീവിതം പിന്നിട്ട് 45 വർഷങ്ങൾക്ക് ശേഷം അന്നത്തെ വിദ്യാർത്ഥികളും കുടുംബങ്ങളും ഒന്നടങ്കം ഒത്തു ചേർന്നത് വേറിട്ട കാഴ്ചയായി.

ബാച്ച് അംഗങ്ങൾ പ്രായം മറന്ന് നടത്തിയ കലാ പ്രകടനങ്ങൾ പുതു തലമുറക്ക് കൗതുകമായി.

ഭാരവാഹികൾ : പി.കെ. അബ്ദുൾ സലാം (പ്രസിഡണ്ട്), കെ.കെ.അനിൽകുമാർ സെക്രട്ടറി), പുഷ്പവല്ലി.കെ (ട്രഷറർ).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top