കാലിക്കറ്റ് സര്‍വകലാശാലയില്‍ റിപ്പബ്ലിക് ദിനാഘോഷം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കി.

എന്‍.സി.സി. കേഡറ്റംഗങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍, രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. കെ. മുഹമ്മദ് ഹനീഫ, ഫിനാന്‍സ് ഓഫീസര്‍ വി. അന്‍വര്‍, സെക്യൂരിറ്റി ഓഫീസര്‍ സുബിന്‍ ജോസഫ്, കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ഹുസൈന്‍, പി.ആര്‍.ഒ. സി.കെ. ഷിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. മധുരവിതരണവും നടന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top