വനിതാ സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു

പരപ്പനങ്ങാടി: നെടുവ യുവജന സംഘം വായനശാല വനിതാവേദി രൂപീകരണത്തോടനുബന്ധിച്ച് നെടുവ ശ്രീ നാരായണ ഗുരുമന്ദിരത്തില്‍ വെച്ച് വനിതാ സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു.

വായനശാല പ്രസിഡന്റ് എ.വി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ പരപ്പനങ്ങാടി നഗരസഭാ ഡെപ്യൂട്ടി ചെയര്‍ പേര്‍സണ്‍ കെ ഷഹര്‍ബാനു ഉല്‍ഘാടനം ചെയ്തു.

ചടങ്ങില്‍ കൗണ്‍സിലര്‍മാരായ മഞ്ജുഷ പ്രലോഷ് ജയദേവന്‍ സി ഒ സുമിറാണി എന്നിവരും റഷീദ് പരപ്പനങ്ങാടി, ഷിബി കെ പി, വിബിത ബാബു, സുഹറാബി പി.പി തുടങ്ങിയവര്‍ സംസാരിച്ചു

 

Share news
error: Content is protected !!
Scroll to Top