സെമിനാര്‍ സംഘടിപ്പിച്ചു

പരപ്പനങ്ങാടി: കോ ഓപ്പറേറ്റീവ് കോളേജും ഗ്ലോബല്‍ എജു എക്‌സ്‌പെര്‍ട്ടും ഉം സംയുക്തമായി ‘ഉന്നത വിദ്യാഭ്യാസം വിദേശരാജ്യങ്ങളില്‍’ എന്ന വിഷയത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു.

കോളേജ് പ്രസിഡന്റ് അഡ്വക്കേറ്റ്.കെ.കെ സൈതലവി ഉല്‍ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റിട്ടയേര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍ യു. വി രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ഡോ.വി. പി ദിനേശന്‍ ക്ലാസ്സ് എടുത്തു.

ശശി.സി, വി ജമാല്‍ അബ്ദു നാസര്‍, സൈതലവി കടവത്ത്, വി.പി ബാലാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സി. അബ്ദുറഹിമാന്‍ കുട്ടി സ്വാഗതവും മന്‍സൂറുദ്ധീന്‍ സി. പി നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top