വൈവിധ്യമാര്‍ന്ന വിഭവങ്ങളുമായി ‘ഓലപ്പീട്യ’ ഭക്ഷ്യമേള സംഘടിപ്പിച്ചു

കുറ്റിപ്പുറം : ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ കീഴിലുള്ള ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങിലെ വിദ്യാര്‍ഥികള്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു .’ഓലപ്പീട്യ’ എന്ന പേരില്‍ നടത്തിയ ഭക്ഷ്യമേളയില്‍ ഒട്ടനവധി പ്രാദേശിക വിഭവങ്ങളും നാടന്‍ വിഭവങ്ങളും ഒരുക്കിയിരുന്നു.

പായസം,രസഗുള എന്നിവയ്ക്കുപുറമെ പൊന്നാനി പലഹാരങ്ങളായ ഗൗജാസ്, മുട്ടസുര്‍ക്ക, മുട്ടമാല തുടങ്ങിയ വിഭവങ്ങള്‍ മേളയില്‍ വ്യത്യസ്തത പുലര്‍ത്തി.

കുറ്റിപ്പുറം ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് ജയപ്രസാദ് പി ഉദ്ഘാടനം നിര്‍വ്വഹിച്ച
ചടങ്ങില്‍ അബ്ദുല്‍ ജബ്ബാര്‍ അഹമദ് അധ്യക്ഷത വഹിച്ചു.
സക്കീന സി കെ, സജനികൃഷ്ണ അമ്പാടി, സനമോള്‍ പി, മെഹ്റൂഫ കെ സി, മുബീന, അമൃത തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
error: Content is protected !!
Scroll to Top