മലപ്പുറം:ജില്ലയിലെ കാഴ്ച പരിമിതരായ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായി ‘കൈറ്റി’ന്റെ (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍) നേതൃത്വത്തില്‍ നാല് ദിവസത്തെ ഐ.സി.ടി പരിശീലനം സംഘടിപ്പിച്ചു. ‘കൈറ്റ്’ ജില്ല ഓഫിസില്‍ നടന്ന സമാപന ചടങ്ങ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ടി.കെ അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു.
മാസ്റ്റര്‍ ട്രെയിനര്‍മാരായ മുഹമ്മദ് ബഷീര്‍ ചെമ്മല, ഗോകുല്‍നാഥ്, ജാഫറലി, ശിഹാബുദ്ദീന്‍, ദിവാകരന്‍ തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




