Section

malabari-logo-mobile

ഓറഞ്ച് അലേര്‍ട്ട്;ഇടുക്കിയില്‍ ജലനിരപ്പ് 2395.40 അടി

HIGHLIGHTS : ഇടുക്കി: ഇടുക്കിയില്‍ ജലനിരപ്പ് 2395.40 അടി ഉയര്‍ന്നതോടെ കെഎസ്ഇബി അതിജാഗ്രത നിര്‍ദേശം(ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്...

ഇടുക്കി: ഇടുക്കിയില്‍ ജലനിരപ്പ് 2395.40 അടി ഉയര്‍ന്നതോടെ കെഎസ്ഇബി അതിജാഗ്രത നിര്‍ദേശം(ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനാല്‍ നീരൊഴുക്കും കൂടുതലാണ്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ നടത്തിയ പരിശോധനയിലാണ് അണക്കെട്ടിലെ ജലനിരപ്പ് ഒറഞ്ച് അലേര്‍ട്ട് പുറപ്പെടുവിപ്പിക്കുന്നതിന്റെ പരിധി കടന്നതായി കണ്ടെത്തിയത്. അതെസമയം ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് നിയന്ത്രണ വിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു.

ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന് മുകളില്‍ കണ്‍ടോള്‍ റൂം തുറന്നിട്ടുണ്ട്. ജലനിരപ്പ് 2397 ഇടിയിലെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ തുറന്ന് വിടാനാണ് വൈദ്യുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഡാം തുറക്കാനുള്ള ട്രയല്‍ റണ്‍ ചൊവ്വാഴ്ച നടക്കും. പരീക്ഷണ തുറക്കലില്‍ ഏതെല്ലാം മേഖലകളില്‍ വെള്ളം എത്തുമെന്ന കാര്യം പരിശോധിക്കും. ഇതിന്റെ അടിസ്താനത്തില്‍ കൂടുതല്‍ സുരക്ഷ ക്രമീകരണങ്ങള്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. സ്ഥലത്ത് ദുരന്ത നിവാരണസേനയേയും വിന്യസിച്ചിട്ടുണ്ട്.

sameeksha-malabarinews

ഡാമിന്റെ സംഭരണ ശേഷി 2403 അടിയാണെങ്കിലും 2400 ആകുന്നതിന് മുമ്പേ തുറക്കം. ചെറുതോണി അണക്കെട്ടില്‍ ഷട്ടര്‍ തുറക്കേണ്ടി വന്നാല്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഇവിടെ 25 കി.മീറ്റര്‍ പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളില്‍ സര്‍വേ നടത്തി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വീടുകളും കടകള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. പെരിയാറിന്റെ നൂറ് മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ നേരില്‍ കണ്ട് അറിയിപ്പ് നല്‍കി.

ഷട്ടര്‍ തുറക്കുന്നത് കാണാന്‍ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ വെള്ളം ഒഴുകുന്ന അഞ്ച് പഞ്ചായത്തുകളില്‍ സന്ദര്‍ശകരെ വിലക്കിയിരിക്കുകയാണ്.

അതെസമയം ഒറ്റയടിക്ക് ഇടുക്കി അണക്കെട്ട് തുറക്കില്ലെന്നും ഘട്ടം ഘട്ടമായി ജനങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകാത്ത തരത്തിലാണ് വെള്ളം തുറന്നുവിടുകയെന്ന് വൈദ്യുതി മന്ത്രി എംഎം മണി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!