Section

malabari-logo-mobile

ഒ ആർ കേളു പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിയാകും

HIGHLIGHTS : OR Kelu will be the Minister of Scheduled Castes and Scheduled Tribes Department

പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിയായി ഒ ആർ കേളു ചുമതലയേൽക്കും. പാർലമെന്ററി കാര്യം എം ബി രാജേഷും ദേവസ്വം വകുപ്പ് വി എൻ വാസവനും ചുമതലയേൽക്കും. കെ രാധാകൃഷ്ണൻ രാജിവെച്ച വകുപ്പിലേക്കാണ് ഇവർ ചുമതലയേൽക്കുന്നത്.

സി പിസി പി ഐ എം സംസ്ഥാന കമ്മിറ്റ അംഗമാണ് ഒ ആർ കേളു. പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാൻ കൂടിയായിരുന്നു.

sameeksha-malabarinews

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂർക്കുന്ന് വാർഡിൽ നിന്ന് 2000 ൽ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം. തുടർന്ന് 2005ലും 2010ലും പത്ത് വർഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായും 2015ൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിരുന്നു. 2016ൽ യു ഡി എഫ് എം എൽ എ ആയിരുന്ന ജയലക്ഷമിയെ തോൽപ്പിച്ചാണ് എം എൽ എ ആകുന്നത്.2021 ലും വിജയം ആവർത്തിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!