തിരുവനന്തപുരം മൂന്നാംഘട്ട കോവിഡ് പ്രതിരോധത്തിനായി കേരളത്തില്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന ഡിജിറ്റല്‍ പാസ് സംവിധാനത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
കോവിഡ് 19ന്റെ മറവില്‍ സര്‍ക്കാര്‍ വ്യക്തിഗത വിവരങ്ങള്‍ മറിച്ചുവില്‍ക്കുകയാണെന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്.
ലോക്ക്ഡൗണിന് ശേഷം കേരളത്തി നടപ്പിലാക്കാനുദ്ദേശിക്കുന്ന ഡിജിറ്റല്‍ പാസും മൊബൈല്‍ ആപ്പ് ഉപയോഗിച്ചുള്ള വിവരശേഖരണവും അടക്കവുമുള്ള നടപടികളില്‍ ക്രമക്കേട് ഉണ്ടെന്നാണ് ചെന്നിത്തല ആരോപിച്ചിരിക്കുന്നത്.
കോവിഡിന്റെ മറവില്‍ വ്യക്തിവിവരങ്ങള്‍ വിദേശകമ്പനിക്ക് നല്‍കാനാണ് നീക്കം നടക്കുന്നത്. വാര്‍ഡ് തലത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സ്പ്രിംഗ്‌ളര്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ സൈറ്റിലേക്കാണ് പോകുന്നത്. ഇത് ദുരപയോഗിക്കില്ലെന്ന് എന്തുറപ്പാണുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.




