Section

malabari-logo-mobile

റേഷന്‍ കാര്‍ഡ് തെറ്റുകള്‍ തിരുത്താന്‍ അവസരം ; തെളിമ പദ്ധതി

HIGHLIGHTS : Opportunity to correct ration card errors; thelima project

2017 ല്‍ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റത്തില്‍ ഡാറ്റാ എന്‍ട്രി നടത്തിയപ്പോള്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കും. ഇതിനായി തെളിമ പദ്ധതി നടപ്പാക്കും.

കാര്‍ഡിലെ അംഗങ്ങളുടെ പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡുടമയുമായുള്ള ബന്ധം, എല്‍.പി.ജി – വൈദ്യുതി കണക്ഷനുകളുടെ വിശദാംങ്ങള്‍ എന്നിവയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ വരുത്തുന്നതിനും പിശകുകള്‍ തിരുത്തുന്നതിനും എല്ലാ വര്‍ഷവും നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ കാമ്പയിന്‍ നടത്തും.

sameeksha-malabarinews

2022 ഏപ്രില്‍ മാസത്തോടെ എല്ലാ റേഷന്‍ കാര്‍ഡുകളും സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിലേക്ക് പോകുമ്പോള്‍ കാര്‍ഡിലെ വിവരങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്ന് ഉറപ്പു വരുത്തുവാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!