മസ്റ്ററിങിന് അവസരം

മലപ്പുറം ജില്ലാ സപ്ലൈ ഓഫീസില്‍ ഇ -കെ.വൈ.സി മസ്റ്ററിംഗ് ക്യാമ്പ്

മഞ്ഞ, പിങ്ക് വിഭാഗങ്ങളില്‍ വിവിധ കാരണങ്ങളാല്‍ മസ്റ്ററിംഗ് നടത്താന്‍ കഴിയാതെ പോയിട്ടുള്ള മലപ്പുറം നഗരസഭാ പരിധിയിലുള്ളവര്‍ക്ക് ബുധനാഴ്ച സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സപ്ലൈ ഓഫീസില്‍ നടത്തുന്ന മസ്റ്ററിംഗ് ക്യാമ്പില്‍ സൌജന്യമായി മസ്റ്ററിംഗ് നടത്താവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മസ്റ്ററിങിന് വരുന്നവര്‍ റേഷന്‍കാര്‍ഡും ആധാര്‍ കാര്‍ഡും കൊണ്ട് വരണം. ഉച്ചക്ക് 12 മുതല്‍ നാല് വരെയും വൈകീട്ട് ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയും ജില്ലാ സപ്ലൈ ഓഫീസില്‍ നേരില്‍ ഹാജരായി മസ്റ്ററിംഗ് നടത്താം.

ജില്ലയില്‍ ആകെയുള്ള 18,51,520 പ്രയോറിറ്റി ഉപഭോക്താക്കളില്‍ 1510812 പേരും 206824 എ.എ.വൈ ഉപഭോക്താക്കളില്‍ 170940 പേരും മസ്റ്ററിംഗ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. അവശേഷിക്കുന്നവര്‍ റേഷന്‍ കടകളില്‍ ഹാജരായി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണമെന്നും അല്ലാത്ത പക്ഷം കാര്‍ഡില്‍ നിന്ന് നീക്കം ചെയ്യുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.

മസ്റ്ററിങിന് അവസരം

പൊന്നാനി താലൂക്കിലെ എ.എ.വൈ, പി.എച്ച്.എച്ച് കാര്‍ഡുകളില്‍ വിരല്‍ പതിയാത്തതിനാല്‍ ഇനിയും മസ്റ്ററിംഗ് ചെയ്യാനാകാത്ത അംഗങ്ങള്‍ക്ക് ഐറിസ് സ്‌കാനര്‍ ഉപയോഗിച്ച് മസ്റ്ററിംഗ് ചെയ്യാന്‍ ഒക്ടോബര്‍ 24 ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ഏഴ് വരെ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കേന്ദ്രങ്ങളുടെ വിവരങ്ങള്‍ അതത് റേഷന്‍ കടകളില്‍ ലഭിക്കും.

 

Share news
error: Content is protected !!
Scroll to Top