ഓപ്പറേഷന്‍ ക്ലീന്‍ വീല്‍സ്: സംസ്ഥാനത്തെ 81 മോട്ടോര്‍ വാഹന ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന, ആര്‍ ടി ഓഫീസില്‍ നിന്ന് ജനല്‍ വഴി വലിച്ചെറിഞ്ഞ 49,500 രൂപ കണ്ടെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വീണ്ടും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വൈകിട്ട് 4:30 മുതല്‍ സംസ്ഥാനത്തെ 81 മോട്ടോര്‍ വാഹന ഓഫീസുകളിലാണ് ഒരേ സമയം പരിശോധന ആരംഭിച്ചത്.

‘ഓപ്പറേഷന്‍ ക്ലീന്‍ വീല്‍സ്’ എന്ന പേരില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയാണ് റെയ്ഡ് നടത്തുന്നത്. ഏജന്റുമാര്‍ മുഖേന എംവിഡി ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരാതികളുയര്‍ന്ന എംവിഡി ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തുന്നത്.

ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതുള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും അനധികൃതമായി പണം കൈപ്പറ്റുന്നുവെന്ന് നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് വിജിലന്‍സ് സംഘം പരിശോധനയ്ക്ക് എത്തിയത്.

നിലമ്പൂര്‍ ആര്‍ ടി ഓഫീസില്‍ വിജിലന്‍സ് പരിശോധനക്കിടെ വലിച്ചെറിഞ്ഞ 49500 രൂപ കണ്ടെടുത്തു. ഒരു ഏജന്റില്‍ നിന്ന് 5000 രൂപയും കണ്ടെടുത്തു. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്. ഏജന്റിന്റെ മൊബൈല്‍ ഫോണില്‍നിന്ന് പണം ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന ആളുകള്‍ക്ക് എത്തിക്കണമെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്ക് പണം വാങ്ങുന്നതിന് ഇടനിലക്കാരായി നില്‍ക്കുന്നത് ഏജന്റുമാരെണെന്നും വ്യക്തമായി. പ്രാഥമിക പരിശോധനക്കുശേഷം കേസ് രജിസ്റ്റര്‍ ചെയ്യും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top