ബെംഗളൂരു വിമാനത്താവളത്തില്‍ കഥാപുസ്തക രൂപത്തില്‍ 40 കോടിയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ന്യൂഡല്‍ഹി: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 40 കോടിയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. 4 കിലോയിലധികം കൊക്കെയ്‌നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ദോഹയില്‍ നിന്ന് എത്തിയ യാത്രക്കാരന്റെ കൈവശമാണ് കൊക്കൈന്‍ ഉണ്ടായിരുന്നത്.

യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന രണ്ട് സൂപ്പര്‍ഹീറോ കോമിക് പുസ്തകങ്ങളാണ് സംശയം ജനിപ്പിച്ചത്. ഇവയ്ക്ക് അസാധാരണമാംവിധം ഭാരമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാസികകളുടെ കവറില്‍ ഒളിപ്പിച്ച നിലയില്‍ വെളുത്ത പൊടി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
കൊക്കെയ്ന്‍ ഉണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തശേഷം തുടര്‍നടപടികളുടെ ഭാഗമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top