
കോഴിക്കോട് : പേരാമ്പ്രയില്‍ ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മരുതോങ്കര സ്വദേശി അബ്ദുല്‍ ജവാദ് ( 19) ആണ് മരിച്ചത്. കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ഒമേഗ ബസിന്റെ പിന്‍ചക്രം അബ്ദുല്‍ ജവാദിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. ബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ജവാദ് ബൈക്കില്‍ നിന്ന് താഴെ വീഴുകയായിരുന്നു. തൊട്ടു പിന്നാലെ തന്നെ ബസിന്റെ പിന്‍ചക്രം കയറിഇറങ്ങുകയും തല്‍ക്ഷണം തന്നെ മരണം സംഭവിക്കുകയുമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിയുടെ കീഴിലുള്ള സ്ഥാപനത്തില്‍ പി ജി വിദ്യാര്‍ഥിയായിരുന്നു മരിച്ച അബ്ദുല്‍ ജവാദ്.
കോഴിക്കോട് പേരാമ്പ്ര ഭാഗത്ത് ബസുകളുടെ മത്സരയോട്ടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സ്ഥലത്ത് പൊലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവുമായി ബന്ധപ്പെട്ട് കര്‍ശനമായ നടപടി പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




