Section

malabari-logo-mobile

മങ്കടയില്‍ ഓപ്പണ്‍ ജിംനേഷ്യം തുറന്നു

HIGHLIGHTS : Open gymnasium opened in Mankada

മങ്കട: പണംകൊടുത്ത് വ്യായാമംചെയ്ത കാലത്തിന് വിടപറഞ്ഞ് ഇനി മുതല്‍ മങ്കടയിലെ പൊതുജനങ്ങള്‍ക്ക് ആരോഗ്യം സംരക്ഷിക്കാം. ശുദ്ധവായുവും ശ്വസിച്ച് പുഷ് അപ് ബഞ്ചിലും ഹിപ്പ് ഷേപ്പറിലുമൊക്കെ വ്യായാമം ചെയ്യാന്‍ മങ്കടയില്‍ ഓപ്പണ്‍ ജിംനേഷ്യം മഞ്ഞളാംകുഴി അലി എം. എല്‍.എ ഉദ്ഘാടനം ചെയ്തു. മങ്കട ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലാണ്
ചേരിയം മിനി സ്റ്റേഡിയത്തില്‍ ജിംനേഷ്യം നിര്‍മിച്ചത്.

12 ഉപകരണങ്ങളാണ് ഉണ്ടാവുക. നാല് ചക്രങ്ങളുള്ള ഷോള്‍ഡര്‍ ബില്‍ഡര്‍, എയര്‍ വാക്കര്‍, ഹാന്‍ഡ് പുള്ളര്‍, ഹിപ് ഷേപ്പര്‍, ഹോഴ്സ് റൈഡര്‍, ജംഗിള്‍ ജിം തുടങ്ങിയ ഉപകരണങ്ങളാണ് ഉണ്ടാവുക. മൂന്ന് ലക്ഷം രൂപയാണ് ചെലവ്. ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിലും ഈ വര്‍ഷം വ്യായാമ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

sameeksha-malabarinews

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. അസ്ഗര്‍ അലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുല്‍ കരീം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന ഉമ്മര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റുമൈസ കുന്നത്ത്, മെമ്പര്‍മാരായ മുസ്തഫ കളത്തില്‍, വാസുദേവന്‍, അബ്ദുസ്സലാം, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് നൗഷാദ്, അന്‍വര്‍, ബഷീര്‍ മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍, കളത്തില്‍ മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!