
ചെറുകിട ഇടത്തരം സംരംഭകരുടെ ഉത്പ്പന്നങ്ങള്‍ക്ക് വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ വ്യവസായ കേന്ദ്രം നബാര്‍ഡിന്റെ സഹകരണത്തോടെ നടത്തുന്ന ഓണം പ്രദര്‍ശന വിപണമേളയ്ക്ക് കോട്ടക്കുന്നില്‍ തുടക്കമായി. ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന മേളയുടെ ഉദ്ഘാടനം പി. ഉബൈദുല്ല എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
സെപ്റ്റംബര്‍ മൂന്നു വരെയാണ് മേള. ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനത്തിനും അവയുടെ സുസ്ഥിരമായ വളര്‍ച്ചയ്ക്കും ഓണോത്സവം സഹായകരമാകും.
എഴുപതോളം സ്റ്റാളുകളിലായി സംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമുണ്ട്. വൈവിധ്യ രുചികളുടെ ഭക്ഷ്യ മേളയും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകീട്ട് വിവിധ കലാപരിപാടികളും നടക്കും. നാളെ (ഓഗസ്റ്റ് 31) ഫാസില ബാനുവിന്റെ നേതൃത്വത്തിലുള്ള സംഘം മാപ്പിളപ്പാട്ട് അവതരിപ്പിക്കും. സെപ്തംബര്‍ ഒന്നിന് തണല്‍ നിലമ്പൂരിന്റെ ‘ ചെമ്പട്ട് ‘ രണ്ടിന് ഗാനമേള എന്നിവ അരങ്ങേറും. മേള സെപ്തംബര്‍ മൂന്നിന് സമാപിക്കും.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. ഗിരീഷ്, നബാര്‍ഡ് മാനേജര്‍ മുഹമ്മദ് റിയാസ്, വ്യവസായ കേന്ദ്രം മാനേജര്‍മാരായ എ. അബ്ദുല്‍ ലത്തീഫ്, പി. സ്മിത, സി.കെ. മുജീബ് റഹ്മാന്‍, എം.എസ്. സുനിത, ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.സി. വിനോദ്, ഉപജില്ലാ വ്യവസായ ഓഫീസര്‍ എം. ശ്രീരാജ്, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് എ.പി. അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




