പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് 2024-25 വര്‍ഷത്തെ സര്‍ക്കാര്‍ / സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതിയതായി ഉള്‍പ്പെടുത്തിയ കോളേജുകളിലെ സീറ്റുകളിലേക്കുമുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനും അലോട്ട്മെന്റും ജനുവരി 31 ന് ഉച്ചയ്ക്ക് 2 മണി വരെ നടത്തും.
പങ്കെടുക്കുവാന്‍ താത്പര്യമുള്ള റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ പുതിയതായി കോളേജ് / കോഴ്സ് ഓപ്ഷനുകള്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ കൂടി സമര്‍പ്പിക്കണം. മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ പരിഗണിക്കുന്നതല്ല. മുന്‍ അലോട്ട്മെന്റുകള്‍ വഴി പ്രവേശനം ലഭിച്ചവര്‍ നിര്‍ബന്ധമായും പുതിയ തീയതിയിലുള്ള നിരാക്ഷേപപത്രം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് അപ്ലോഡ് ചെയ്യേണ്ടതാണ്.
ഓപ്ഷനുകള്‍ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്മെന്റ് വെബ്സൈറ്റില്‍ ജനുവരി 31 ന് വൈകിട്ട് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2560363, 364.




