ഓണ്‍ലൈന്‍ തട്ടിപ്പ്: കൊടിഞ്ഞി സ്വദേശിക്ക് 20 ലക്ഷത്തിലേറെ നഷ്ടമായി

തിരുരങ്ങാടി: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കൊടിഞ്ഞി സ്വദേശിയായ യുവാവിന് 20 ലക്ഷത്തിലേറെ രൂപ നഷ്ടമായി. ബിആര്‍പി ഫണ്ട് എന്ന ആപ് വഴി പല തവണകളായി പണം നിക്ഷേപിച്ച കൊടിഞ്ഞി സെന്‍ട്രല്‍ ബസാര്‍ സ്വദേശി പാലക്കാട്ട് മുഹമ്മദ് ഫായിസിനാണ് തുക നഷ്ടപ്പെട്ടത്. 20,76,620 രൂപയാണ് യുവാവിന് നഷ്ടമായത്.

വലിയ ലാഭം വാഗ്ദാനം ചെയ്ത് പറഞ്ഞ കാലാവധിയും കഴിഞ്ഞ് നിക്ഷേപിച്ച പണംപോലും തിരികെ ലഭിക്കാതെ വന്നതോടെ യുവാവ് തിരുരങ്ങാടി പൊലീസില്‍ പരാതി നല്‍കുകയായിരു ന്നു.

2024 ജൂണ്‍ 21നാണ് യുവാവ് ആപ് വഴി പണം നിക്ഷേപിച്ചത്. ഓരോ മാസ വും ലാഭം വാഗ്ദാനം ചെയ്ത തട്ടിപ്പുകാര്‍ മാസം പിന്നിട്ടിട്ടും മറുപടി ഇല്ലാതിരിക്കുക യും നിക്ഷേപിച്ച പണം പോലും നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് പരാതി നല്‍കിയത്. തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top