കള്ളനോട്ട് പിടികൂടിയ കേസ്: തിരൂരങ്ങാടി പൊലീസ് ചെന്നൈയില്‍ തെളിവെടുത്തു

HIGHLIGHTS : Counterfeit note case: Tirurangadi police took evidence in Chennai

തിരൂരങ്ങാടി: നാലുലക്ഷത്തോളം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസില്‍ ചെന്നൈയില്‍ പൊ ലീസ് തെളിവെടുപ്പ് നടത്തി. പ്രതി പടിക്കല്‍ സ്വദേശി ആലിങ്ങതൊടി മുഹമ്മദ് സഫീറി (29)ന്റെ ചെന്നൈയി ലെ ക്വാര്‍ട്ടേഴ്സില്‍ എത്തിയാണ് തിരുരങ്ങാടി ഇന്‍സ്‌പെക്ടര്‍ കെ ടി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുത്തത്.

ചെന്നൈ സെന്റ് തോമസ് മൗണ്ട് റോഡിലെ ക്വാര്‍ട്ടേഴ്സിലെ മുറിയിലാണ് തെളി വെടുപ്പ് നടത്തിയത്. പൂട്ടു പൊളിച്ചാണ് പൊലീസ് അകത്ത് പ്രവേശിച്ചത്. അടുക്കളയിലെ തെര്‍മോകോള്‍ സീലിങ്ങിനുള്ളില്‍ നിന്നാണ് തനിക്ക് കള്ളനോട്ട് ലഭിച്ചതെന്ന് സഫീര്‍ പൊലീസിന് വിശദികരിച്ചു. ബാഗില്‍ സുക്ഷിച്ച 500 രൂപയുടെ 791 കള്ളനോട്ടുകളുമായാണ് കഴിഞ്ഞ 3 ന് സഫീറിനെ തിരുരങ്ങാടി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജൂണ്‍ 22ന് കൊടുവള്ളിയില്‍ രജിസ്റ്റര്‍ ചെയ്ത കള്ളനോട്ട് കേസുമായി ഈ കേസിനും ബന്ധമുള്ളതായി പൊലീസിന് സംശയമുണ്ട്. ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് തിരുരങ്ങാടി പൊലീസ് വീണ്ടും അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

14 മാസം പ്രായമായ മകള്‍ ഇനായ മെഹറിനെയും കൊണ്ട് ജൂണ്‍ 25ന് കല്‍ക്കത്തയിലേക്ക് മുങ്ങിയ സഫീറിനെ ഭാര്യ സല്‍മയുടെ പരാതിയില്‍ തിരൂരങ്ങാടി പൊലീസ് കേസെടുത്തിരുന്നു. സഫീറി നെ കല്‍ക്കത്തയില്‍ നിന്ന് പിടികൂടി നാട്ടിലെത്തിച്ചപ്പോഴാണ് കള്ളനോട്ട് പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!