ഓണ്‍ലൈന്‍ റമ്മി ഇനി നിയമവിരുദ്ധം ; വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം : ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. 1960 ലെ കേരളം ഗെയിമിങ് ആക്റ്റ് സെക്ഷന്‍ 14 എ യിലാണ് ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയത് .റമ്മി ഉള്‍പ്പെടെയുള്ള പണംവച്ചുള്ള കളികളെ കേരള ഗെയിമിംഗ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ ഇവയ്ക്ക് നിയന്ത്രണം വരും.

ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കാന്‍ നിയമം വേണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി നല്‍കിയ പൊതു താത്പര്യ ഹര്‍ജിക്ക് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.

ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ പണവും ജീവിതാവ് നഷ്ട്ടമായവര്‍ സംസ്ഥാനത്ത് നിരവധിയാണ്.

 

Share news
error: Content is protected !!
Scroll to Top