ഓണ്‍ലൈന്‍ വഴിയുള്ള പടക്കവില്‍പന സുപ്രീംകോടതി നിരോധിച്ചു

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴിയുള്ള പടക്കവില്‍പ്പന സുപ്രീംകോടതി നിരോധിച്ചു. ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നതിനും സുപ്രീംകോടതി നിയന്ത്രണം ഏര്‍പ്പെടുത്തി. പടക്കം പൊട്ടിക്കല്‍ രാത്രി എട്ടു മുതല്‍ പത്തുമണിവരെ മാത്രമാക്കി നിയന്ത്രിച്ചു.

ജസ്റ്റിസുമാരായ എ കെ സിക്രിയും അശോക് ഭൂഷണും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് അങ്ങേയറ്റം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ വന്ന ഹര്‍ജിയിലാണ് കോടതി തീര്‍പ്പ് കല്‍പ്പിച്ചത്.

Related Articles